വഴിയോര കച്ചവടക്കാർ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update
street khkdvj

പാലക്കാട്: സ്റ്റേഡിയം - ഐ എം എ ജങ്ങ്ഷൻ ബൈപാസ് റോഡിലെ എട്ട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിൽ വഴിയോര കച്ചവടക്കാരുടെ സംഘടനയായ സെൽഫ് എംപ്ലോയീസ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് എം എം കബീർ ഉദ്ഘാടനം ചെയ്തു. 

Advertisment

നഗരസഭ വികസനത്തിന് സംഘടന എതിരല്ലെന്നും കുടുംബം പോറ്റുന്ന പാവപ്പെട്ട കച്ചവടക്കാരുടെ അന്നംമൂട്ടിക്കുന്ന നടപടി അനുവദിക്കില്ലെന്നും നഗരസഭയുടെ ഈ നടപടി ശക്തമായി എതിർക്കുമെന്നും പ്രതിഷേധ സമര പരിപാടികൾ നടത്തുമെന്നും എം എം കബീർ പറഞ്ഞു. ഇരുപത്തിയഞ്ചു വർഷമായി കച്ചവടം നടത്തുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


നഗരസഭ ചെയർ പേഴ്സനെ നേരിൽ കണ്ട് പ്രശ്നം ചർച്ച ചെയ്യുമെന്നും പരിഹാരം ഉണ്ടായാല്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും എം എം കബീർ പറഞ്ഞു. കച്ചവടക്കാരായ ഗംഗാധരൻ, ബാലൻ, രാമനുണ്ണി., ആയിഷ, കൃഷ്ണകുമാരി, എന്നിവർ സംസാരിച്ചു.

Advertisment