New Update
/sathyam/media/media_files/2026/01/18/img-20260116-wa0073-2026-01-18-19-25-31.jpg)
വടക്കാങ്ങര : 'ഖുർആനുൽ ഫജ്ർ' സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റുകൾ സംയുക്തമായി വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ സംസാരിച്ചു.
Advertisment
സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ബാസിൽ അദ്ധ്യക്ഷത വഹിച്ചു. അൻഫൽ ഖിറാഅത്ത് നടത്തി. ഷബീർ കറുമുക്കിൽ, എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് അഷ്മിൽ അലവി, സൗത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജദീർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സമാപനം നിർവഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us