New Update
/sathyam/media/media_files/2025/10/21/5450beeb-afb5-4661-a644-e0f3161de382-2025-10-21-23-31-07.jpg)
ഇടുക്കി: മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് ഉന്നത വിദ്യാഭ്യാസം പ്രതീക്ഷിച്ച് ഇടുക്കിയിലെത്തുന്ന വിദ്യാർത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുവാൻ സി.വി വർഗീസിന് ഇടനിലക്കാരി ആയി പ്രവർത്തിക്കൽ അല്ല നേഴ്സിങ് കോളേജ് പ്രിൻസിപ്പലിന്റെ ജോലി.
Advertisment
കളക്ടറുടെ അധ്യക്ഷതയിൽ ചേരേണ്ട യോഗം സിപിഎം ജില്ലാ സെക്രട്ടറിയുടെ മുറിയിലേക്ക് മാറ്റി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുവാനുള്ള അവസരം ഒരുക്കി കൊടുക്കുവാൻ ആണ് നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ ശ്രമിച്ചത് . ഹോസ്റ്റൽ എന്ന ന്യായമായ ആവശ്യം മുന്നോട്ടുവയ്ക്കുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുവാനും അടിച്ചമർത്തുവാനുമാണ് സി.വി വർഗീസും നേഴ്സിങ് കോളേജ് പ്രിൻസിപ്പലും ശ്രമിക്കുന്നതെങ്കിൽ വിദ്യാർത്ഥികൾക്കായി കെ.എസ്.യു പ്രതിരോധം തീർക്കുമെന്ന് . ജോസ്കുട്ടി ജോസഫ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു