മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കൽ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർഷ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013ൽ ജില്ലക്കുള്ള മെഡിക്കൽ കോളജ് അനുവദിച്ചപ്പോൾ ജനറൽ ആശുപത്രിയിലുള്ള ശിഹാബ് തങ്ങൾ ജനറൽ ആശുപത്രിയുടെ തൊട്ടടുത്ത് നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയാറായ മാതൃശിശു ആശുപത്രിയുടെ കെട്ടിടങ്ങൾ ഉപയോഗിച്ചാണ് താത്കാലികമായി മെഡിക്കൽ കോളേജ് ആരംഭിച്ചത്.
നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആക്കിയതോടുകൂടി മലപ്പുറം ജില്ലയിലെ ജനറൽ ആശുപത്രി നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിലെ ആശുപത്രി ജനറൽ ആശുപത്രിയായി നിലനിർത്തിക്കൊണ്ട് ആവശ്യമായ വിശാലമായ സ്ഥലത്തേക്ക് മെഡിക്കൽ കോളേജിന് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.