ചിട്ടയായ പഠനം അച്ചടക്കമുള്ള സമൂഹത്തെ രൂപപ്പെടുത്തും: കാന്തപുരം

New Update
kanthapuram kjhnjk
കാരന്തൂർ: ധാർമിക ബോധത്തിലൂന്നിയ ചിട്ടയായ പഠനവും ജീവിത ക്രമീകരണവും അച്ചടക്കമുള്ള തലമുറയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.
Advertisment
ഭാവി സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് പ്രധാനമാണെന്നിരിക്കെ മത-ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം വിവിധ നൈപുണികളും അവർ സ്വായത്തമാക്കേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു. മർകസ് സെൻട്രൽ ക്യാമ്പസിലെ റെസിഡൻഷ്യൽ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിൻ വാലിയിലെ മോറൽ എഡ്യൂക്കേഷൻ പഠനാരംഭം 'ഇഫ്തിതാഹ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ചടങ്ങിൽ മർകസ് എം എം ഐ ചീഫ് അഡ്‌മിസ്‌ട്രേറ്റീവ് ഓഫീസർ വിഎം റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. ശമീം കെകെ, അബ്‌ദുറഹ്‌മാൻ കുറ്റിക്കാട്ടൂർ, ഒ ടി മുഹമ്മദ് ശഫീഖ് സഖാഫി, അബ്ദുൽ മഹ്‌മൂദ്‌ കെ കെ, അബ്ദുസ്സമദ് സഖാഫി വാളക്കുളം, അബൂബക്കർ സിദ്ദീഖ് അസ്ഹരി, ഹുസൈൻ സഖാഫി കച്ചേരിമുക്ക്,  അബ്ദുറാശിദ്‌ സഖാഫി സംബന്ധിച്ചു. പെൺകുട്ടികൾക്ക് റെസിഡൻഷ്യൻ സൗകര്യത്തോടെ 8-ാം ക്ലാസ് മുതൽ പിജി വരെ വിവിധ കോഴ്‌സുകൾ പഠിക്കാനുള്ള സംവിധാനമാണ് മർകസ് ജാസ്മിൻ വാലിയിൽ ഒരുക്കിയിരിക്കുന്നത്.