രാജ്യം നേരിടുന്ന തീവ്രവാദ ഭീകരതക്ക് അറുതി വരുത്തുവാനും ദേശസ്നേഹം വളർത്തുവാനും കലയ്ക്കും സാഹിത്യത്തിനും കഴിയണമെന്ന് തപസ്യ ജില്ലാ സമ്മേളനം.

author-image
ജോസ് ചാലക്കൽ
New Update
thapashya

പാലക്കാട് : രാജ്യം നേരിടുന്ന തീവ്രവാദ ഭീകരതക്ക് അറുതി വരുത്തുവാൻ കലാകാരന്മാരും സാഹിത്യകാരന്മാരും ഉണർന്നെഴുന്നേൽക്കണമെന്നും ജനങ്ങളിൽ ദേശസ്നേഹം വളർത്തുവാൻ തങ്ങൾ അവതരിപ്പിക്കുന്ന കലകളിലൂടെയും സാഹിത്യരചനകളിലൂടെയും കഴിയണമെന്നും തപസ്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
 
തപസ്യ കലാസാഹിത്യ വേദി പാലക്കാടു ജില്ലാ സമ്മേളനം തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.കെ.ടി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവിയും സാഹിത്യകാരനുമായ പദ്മദാസ് മുഖ്യാതിഥിയായിരുന്നു. കവി മുരളി ബെമ്മണ്ണൂർ കാവ്യാർച്ചന നടത്തി.

Advertisment

thapashyadrhyer

പി.ഇ.ദാമോദരൻ, വി.എസ്.മുരളീധരൻഡോ.നാരായണൻകുട്ടി, എൻ. ശൈലരാജ്തുടങ്ങിയവർ സംസാരിച്ചു. ഡോ. നാരായണൻ കുട്ടി പ്രസിഡന്റ്, ബി.വിപിനചന്ദ്രൻ വർക്കിംഗ് പ്രസിഡൻറ്, വൈസ് പ്രസിഡന്റു മാരായി എസ്.ജയകൃഷ്ണൻ  ADRM,  ഓ.കെ അംബിക,കെ.ശിവദാസ്

വി.എസ്.മുരളീധരൻ ജനറൽ സെകട്ടറി സെക്രട്ടറിമാരായി മണികണ്ഠൻആലൂർ, മുരളി പാലോട്, എം.ഗോപാലകൃഷ്ണൻ, കെ.രവീന്ദ്രൻ ട്രഷറർ

രക്ഷാധികാരികൾ:- ജി.ഗോപാലകൃഷ്ണപിള്ള,പൊതിയിൽ നാരായണ ചാക്യാർ,
പി.വിജയാംബിക, കെ.ടി രാമചന്ദ്രൻ, മുരളി ബെമ്മണ്ണൂർ, അരിയൂർ ഗോവിന്ദൻകുട്ടി,
കെ.പി ഹരിഹരനുണ്ണി, പി.ഇ ദാമോദരൻ തുടങ്ങിയവരെ ജില്ലാ കമ്മറ്റിയിലെ  ഭാരവാഹികളായി തിരഞ്ഞെടുത്തു.

തുടർന്ന്ജില്ലയിലെ വിവിധ യൂണിറ്റികളിൽ നിന്നെത്തിയ എഴുപതോളം കലാകാരന്മാരും സാഹിത്യകാരന്മാരും പങ്കെടുത്ത വിവിധ കലാപരിപാടികൾ അരങ്ങേറി.

Advertisment