തൊടുപുഴ ഞാറക്കുളം തുറയ്ക്കൽ കല്ലിടുക്കിൽ അറുപത്തിയാറാം  കുടുംബസംഗമം തിങ്കളാഴ്ച

New Update
family meet

തൊടുപുഴ :ഞാറക്കുളം -തുറയ്ക്കൽ -കല്ലിടുക്കിൽ (മട്ടയ്ക്കൽ -നിധീരി ) അറുപത്തിയാറാം  കുടുംബസംഗമം  തിങ്കളാഴ്ച  ആലക്കോട്  പുത്തൻപുരയിൽ  സിബി ജോസിന്റെ ഭവനത്തിൽ  ചേരുമെന്ന് രക്ഷാധികാരി  ഫാ .സക്കറിയാസ് കല്ലിടുക്കിൽ ,പ്രസിഡന്റ് ജോർജ് ജോസഫ്  കേളകത്ത്,സെക്രട്ടറി  ജോസുകുട്ടി പുത്തൻപുരയിൽ  എന്നിവർ അറിയിച്ചു . പുത്തൻപുരയിൽ ,കേളകത്ത് ,തെക്കേക്കര ,തെക്കേ കുറ്റിപ്പാലക്കൽ ഉൾപ്പെടുന്നതാണ് കുടുംബയോഗം .

Advertisment

തിങ്കൾ രാവിലെ 8 .15 നു  ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ  വിശുദ്ധകുര്ബാനയോടെ  സംഗമം ആരംഭിക്കും .പത്തിന് ചേരുന്ന പൊതുയോഗത്തിൽ  പ്രസിഡന്റ് ജോർജ് കേളകം അധ്യക്ഷത വഹിക്കും .കോതമംഗലം  രൂപത ചാൻസലർ  ഫാ .ജോസ് കുളത്തൂർ സമ്മേളനം ഉൽഘാടനം ചെയ്യും . നവ വൈദീകൻ  ഫാ .മാർട്ടിൻ തുറയ്ക്കൽ (പേരാവൂർ ),കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി .യു .ഫ്രാൻസീസ്  തുറക്കൽ ,ആലക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു എബി കല്ലിടുക്കിൽ  എന്നിവരെ ആദരിക്കും . 

ഫാ .സക്കറിയാസ് കല്ലിടുക്കിൽ   റെജി സേവി ,സന്ദീപ് സാബു തുറക്കൽ , സിബി ജോസ് പുത്തൻപുരയിൽ , ജയ്‌സൺ പുത്തൻപുരയിൽ ,ജോസുകുട്ടി പുത്തൻപുരയിൽ ,ഫാ .ജോസ് അറക്കൽ ,ഫാ .ക്രിസ്റ്റീൻ തുറക്കൽ  ഓ .സി .ഡി .,ഫാ .ഡോണൽ തുറക്കൽ ,ടി .യു .ഫ്രാൻസിസ് ,ബിനു എബി,എൻ .എം .മാത്യു ഞാറക്കുളം , തുടങ്ങിയവർ പ്രസംഗിക്കും .

Advertisment