New Update
/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
കൊല്ലം : ചാരായം വാറ്റുന്നതിലേക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോട വീട്ടിൽ നിന്നും കണ്ടെടുത്ത കേസിൽ പ്രതിയെ വെറുതെ വിട്ടു. മൺട്രോത്തുരുത്ത് കിടപ്രം തെക്ക് ജോയി ഭവനത്തിൽ മത്തായി എന്നു വിളിക്കുന്ന കുഞ്ഞുമോനെയാണ് വെറുതെ വിട്ടത്.
Advertisment
കൊല്ലം പ്രിൻസിപ്പൾ സബ് കോടതി ജഡ്ജ് ഉണ്ണികൃഷ്ണൻ എം.എസ് ആണ് പ്രതിയെ വെറുതെ വിട്ടു ഉത്തരവായത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളും രേഖകളും സംശയാതീതമായി കുറ്റം തെളിയിക്കുന്നതിനു അപര്യാപ്തമാണെന്നു കണ്ടാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ.ചാൾസ് വർഗീസ് അരികുപുറം ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us