കാറോടിച്ച് ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് ; 22 രാജ്യങ്ങളിലൂടെ കാറോടിച്ചെത്തിയ നാല്‍വര്‍ സംഘത്തിന് കോട്ടയം പുതുവേലിയില്‍ പൗരസമിതി സ്വീകരണം നല്‍കി

New Update
car to england to keralam

പുതുവേലി: 22 രാജ്യങ്ങളിലൂടെ കാറോടിച്ച് ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ നാല്‍വര്‍ സംഘത്തിന് പുതുവേലിയില്‍ പൗരസമിതി സ്വീകരണം നല്‍കി. ബ്രിട്ടനില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിനായി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയാണ് പുതുവേലിയില്‍ എത്തിയത്.

Advertisment

പുതുവേലി പെരുനിലത്തില്‍ ബിജു പി. മണി, കരിങ്കുന്നം വടക്കേക്കര ഷോയ് ചെറിയാന്‍, സംക്രാന്തി കൊശാപ്പിള്ളില്‍ സാബു ചാക്കോ, എരുമേലി നാകത്തുംകല്‍ റെജി തോമസ് എന്നിവരാണ് സാഹസിക യാത്ര സംഘാംഗങ്ങള്‍.

09169b8a-9a39-40ef-b31c-10385789c596

വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഷൈജു മുളയാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാധ്യമ നിരീക്ഷകന്‍ എ. ജയശങ്കര്‍ മുഖ്യ പ്രഭാഷണവും പുതുവേലി പള്ളി വികാരി ഫാ. ജോസഫ് ഈഴാറകത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി ചാക്കോ, അംഗങ്ങളായ ജിമ്മി ജയിംസ്, തങ്കമ്മണി ശശി, ഉഷാ സന്തോഷ്, പൗരസമിതി സെക്രട്ടറി വിജയന്‍ പാറയില്‍, ട്രഷറര്‍ സജി പെരുന്നിലം, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വിവിധ സംഘടനകളും കാര്‍യാത്ര സംഘത്തിന് അനുമോദനം നല്‍കി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ഉപഹാരം നല്‍കി അനുമോദിച്ചു.

Advertisment