/sathyam/media/media_files/2025/11/14/saman-2025-11-14-13-50-35.jpg)
പാലക്കാട്: സമന്വയ കലാ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ കല്ലടിക്കോട് എ കെ ഹാളിൽ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.ഡോ.കെ.പി.നന്ദകുമാർ മുഖ്യാതിഥിയായി.മാനവികതയും മനുഷ്യ സ്നേഹവും വളർത്തുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമന്വയ പ്രസിഡന്റ് സി.കെ.ജയശ്രി അധ്യക്ഷത വഹിച്ചു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അതിഥികളെ ആദരിച്ചു.ട്രഷറർ കെ.എസ്.സുധീർ അന്തരിച്ച സമന്വയ വൈസ് പ്രസി.ചന്ദ്രികാഭായ് അനുസ്മരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസി.കെ.കോമളകുമാരി, ടി.കെ.ബിന്ദു.പി. എം.ബൾക്കീസ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പ്രശസ്ത നർത്തകി അഡ്വ.മീനാക്ഷി പ്രദീപിന്റെ മോഹിനിയാട്ടം സദസ്യരെയാകെ ഇളക്കിമറിച്ചു. കറുകറെ കാർമുകിൽ എന്ന കാവാലംകൃതി ആസ്പദമാക്കി ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിൽ തുടങ്ങി ചങ്ങമ്പുഴയുടെ കനകചിലങ്ക കിലുങ്ങി കിലുങ്ങി എന്ന കവിതയുടെ മോഹിനിയാട്ടാവതരണത്തിൽ അവസാനിച്ചു.ഇടക്ക് ഗുരുവായൂർ മഞ്ജുളാലിന്റെ ഐതിഹ്യകഥ അതിഗംഭീരമായി അവതരിപ്പിച്ചു.തുടർന്ന് പ്രാദേശിക നർത്തകിമാരായ കുട്ടികളുടെ സിനിമാറ്റിക് നൃത്തങ്ങൾ,ഗാനമാലിക അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us