നീലിയാട്: പാലക്കാട് ജില്ലാ അതിർത്തിയിലെ നീലിയാട് സെന്ററിലുള്ള പാലത്തിന്റെ അടിത്തറ ഇളകിയതിനെ തുടർന്ന് പാലം അപകടാവസ്ഥയിൽ.
പ്രാദേശികവാസികൾ അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഈ പാലം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം.
പാലത്തിന്റെ സുരക്ഷിതത്വം വിലയിരുത്തുന്നതിനായി അടിയന്തിര പരിശോധന നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. അധികൃതരുടെ ഇടപെടൽ വൈകുന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
അതെ സമയം കപ്പൂർ പഞ്ചയത്തു പ്രസിഡന്റ് ശറഫുദ്ധീൻ കളത്തിൽ സംഭവം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി പൊതുമാരാമത്ത് വകുപ്പിനെ അറിയിച്ചു എന്നാണ് വിവരം