സ്വിറ്റ്സർലന്റിൽ വാഹനാപകടത്തിൽ മരിച്ച മുതലക്കോടം പാറത്തലയ്ക്കൽ ജോൺസൺൻ്റെ മകൾ അനീന പാറത്തലയ്ക്കലിൻ്റെ സംസ്കാരം ബുധനാഴ്ച്ച

New Update
anina death

തൊടുപുഴ: സ്വിറ്റ്സർലന്റിൽ വാഹനാപകടത്തിൽ മരിച്ച മുതലക്കോടം പാറത്തലയ്ക്കൽ ജോൺസൺൻ്റെ(ബിജു) മകൾ അനീന പാറത്തലയ്ക്കലിൻ്റെ (26) സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് 5.30ന് സൂറിച്ചിൽ വച്ച് നടക്കും. 

Advertisment

മാതാവ് ജെസ്സി ആയാംകുടി കമ്മാത്തുരുത്തേൽ കുടുംബാം​ഗമാണ്. സഹോദരി അനീഷ. സഹോദരീ ഭർത്താവ് മാർ​ഗ് മു​ഗ്ളി(സ്വിറ്റ്സർലൻ്റ്). കഴിഞ്ഞ വ്യാഴാഴ്ച്ച ഊസ്റ്ററിൽ നടന്ന അപകടത്തിലാണ് അനീന മരണമടഞ്ഞത്. ഹോസ്പിറ്റലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അനീന ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

Advertisment