അർബുദത്തെ അകറ്റാനുള്ള ജനകീയ ക്യാമ്പയിൻ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

New Update
eradicate cancer

കുറവിലങ്ങാട്: അർബുദത്തെ അകറ്റാനുള്ള ജനകീയമുന്നേറ്റത്തിൻ നേട്ടം കൊയ്ത് നൂറോളം പേർ. സംസ്ഥാനസർക്കാരിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം പരിപാടിയുടെ ഭാഗമായാണ് സ്തനാബുർദ, ഗർഭാശയഗളാർബുദ പരിശോധന നടത്തിയത്. 

Advertisment

ക്യാമ്പിന്റെ സേവനം നൂറോളം പേർ പ്രയോജനപ്പെടുത്തി.  പദ്ധതിയുടെ ജില്ലാ അംബാസിഡർ നിഷ ജോസ് കെ. മാണി ക്ലാസിന് നേതൃത്വം നൽകി.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യൻ, സ്വരുമ പ്രസിഡന്റ് ഷിബി തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആഷിക് രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങങളായ നിർമ്മല ജിമ്മി, ജോസ് പുത്തൻകാലാ, പഞ്ചായത്തംഗം ഡാർലി ജോജി, സ്വരുമ സെക്രട്ടറി കെ.വി തോമസ്,  കോർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്‌സ് ദീപ്തി കെ. ഗോപാലൻ, കമ്മിറ്റിയംഗങ്ങളായ ജോസ് സി. മണക്കാട്ട്, സി.കെ സന്തോഷ്, ബിജി അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.  

കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തിയ അർബുദ പ്രതിരോധ പരിപാടി പദ്ധതി അംബാസിഡർ നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യുന്നു.

Advertisment