New Update
/sathyam/media/media_files/2025/08/26/solidarity-2025-08-26-15-41-23.jpg)
മലപ്പുറം : കള്ളങ്ങളുടെയും വ്യാജങ്ങളുടെയും മാത്രം വക്താക്കളാണ് ഹിന്ദുത്വ ശക്തികൾ. സംഘ്പരിവാറിൻ്റെ ചരിത്രം പോലെ തന്നെ ഈ വർത്തമാന ഹിന്ദുത്വ ഇന്ത്യയും വ്യാജങ്ങളുടെ മേൽ കെട്ടിപ്പടുത്തതാണെന്ന് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള കള്ളവോട്ട് വെളിപ്പെടുത്തലുകൾ തെളിയിക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ ടി. ഇസ്മാഈൽ.
Advertisment
മുസ്‌ലിം വിരുദ്ധത വംശീയതയും ജാതി വംശീയത മുന്നോട്ടു വെക്കുന്ന ചാതുർവർണ്ണ വർണ്ണാശ്രമ ധർമ്മവും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന ഹിന്ദുത്വ ശക്തികളെ ചെറുപ്പുതോൽപ്പിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. രാജ്യത്ത് നടക്കുന്ന ഹിന്ദുത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് അഭിവാദ്യമർപ്പിക്കുന്നു.
സോളിഡാരിറ്റി മലപ്പുറം ജില്ലാ കൺവെൻഷനിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സമീർ കാളികാവ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻഫാൽ ജാൻ സ്വാഗതവും ജില്ലാ സെക്രട്ടറി സമീറുല്ല നന്ദിയും പറഞ്ഞു.