/sathyam/media/media_files/2026/02/08/whatsapp-imag-2026-02-08-22-54-30.jpeg)
പാമ്പാടി : എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടയില്‍ ഉജ്ജ്വല സ്വീകരണം. ജോസ് കെ. മാണി എം.പി നയിക്കുന്ന ജാഥ ഒന്നര മണിക്കൂര്‍ വൈകിയാണു എത്തിയതെങ്കിലും അണികളുടെ ആവേശത്തില്‍ കുറവുണ്ടായില്ല.
കനത്ത ചൂട് വകവെക്കാതെ രാവിലെ മുതല്‍ തന്നെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ജാഥാ നായകനെ വരവേല്‍ക്കാന്‍ ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തി. രക്തസാക്ഷികളുടെ സ്മരണ ഇരമ്പുന്ന മുദ്രാവാക്യങ്ങള്‍ക്കും ചുവപ്പ് വോളന്റിയര്‍മാരുടെ കരുത്തുറ്റ മാര്‍ച്ചിനും പിന്നാലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാ നായകനെ എം.ജി.എം ജങ്ഷനിലെ പൊതുസമ്മേളന നഗരിയിലേക്കു സ്വീകരിച്ചു.
നിശ്ചല ദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും സ്വീകരണത്തിന് സാംസ്‌കാരിക നിറപ്പകിട്ടേകി. എല്‍.ഡി.എഫ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈ ബഹുജന പ്രതിരോധം, നവകേരള നിര്‍മ്മിതിക്കായുള്ള ഇടതുപക്ഷത്തിന്റെ പടയോട്ടത്തിനു പുതിയ ഊര്‍ജ്ജമാണു പകര്‍ന്നിരിക്കുന്നതെന്നു ജോസ് കെ. മാണി എം.പി. പറഞ്ഞു. നവകേരള ശില്‍പിയാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം രാധാകൃഷ്ണന്‍ അധ്യക്ഷനായ സ്വീകരണ സമ്മേളനത്തില്‍ ജാഥാ അംഗങ്ങളായ കെ.കെ. ശൈലജ പി.കെ. ബിജു പി.പി. സുനീര്‍ എം.പി , സുഭാഷ് പുഞ്ചക്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കും വലതുപക്ഷ ഗൂഢാലോചനകള്‍ക്കുമെതിരെയുള്ള ശക്തമായ താക്കീതായി സമ്മേളനം മാറി.
സി.പി.എം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍, ബിനു ബോസ്, കെ. അനില്‍ കുമാര്‍, സാബു ജോര്‍ജ്, സുഭാഷ് പാഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യു കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എല്‍. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us