നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു നയം തിരുത്തണം: ബി എം എസ്

author-image
ജോസ് ചാലക്കൽ
Updated On
New Update
bms constraction

പാലക്കാട് : നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ 16 മാസത്തെ പെൻഷനും അംഗ തൊഴിലാളികൾക്ക് വിവിധ  ആനുകൂല്യ ഇനത്തിൽ നൽകാനുള്ള കുടിശ്ശികയും അടിയന്തരമായി വിതരണം ചെയ്യണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ രാജേഷ് ആവശ്യപ്പെട്ടു. 

Advertisment

60 വയസ്സുവരെ ബോർഡിലേക്ക് അംശാദായം അടച്ച് പെൻഷൻ ആകുന്ന തൊഴിലാളികളുടെ സർക്കാർ ക്ഷേമനിധി ബോർഡ് മനുഷ്യത്വരഹിതമായ സമീപനമാണ് വെച്ചുപുലർത്തുന്നതെന്നും ഗുരുതര രോഗങ്ങളും നിത്യവും മരുന്നും ആവശ്യമുള്ള ആയിരക്കണക്കിന് പെൻഷൻകാരാണ് സർക്കാറിന്റെ  ദയ കാത്ത് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


 പാലക്കാട് ജില്ലാ നിർമ്മാണ തൊഴിലാളി സംഘം (ബി എം എസ്)  ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം യൂണിയൻ പ്രസിഡണ്ട് വി ശരത്ത് അധ്യക്ഷത വഹിച്ചു ബിഎംഎസ് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം  ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറി ശശി ചോറൂട്ടൂർ, എസ് രാജേന്ദ്രൻ  ,എൻ വി ശശികുമാർ , രാജേഷ് ചെത്തല്ലൂർ.എന്നിവർ സംസാരിച്ചു

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ

പ്രസിഡൻറ് -വി ശരത്

വൈസ് പ്രസിഡന്റുമാർ:എൻ വി ശശി, എം.ടി. ഉണ്ണികൃഷ്ണൻ, ടി.നാരായണൻ. കെ ഡി ബാലകൃഷ്ണൻ ,പാർവതി പറളി, കെ.ജനാർദ്ദനൻ,കെ രാജേഷ്,റീന ഹരിദാസ് ,രാജൻ പാലക്കാട്,ജനറൽ സെക്രട്ടറി :വി രാജേഷ് ചെത്തല്ലൂർ,പുഷ്പരാജ് ഷോർണൂർ,ശിവദാസ് ,പി .ജയരാമൻ,വി എ ബാലകൃഷ്ണൻ,കെ ടി സുരേഷ്,ഷാജിലാൽ കൊല്ലംങ്കോട്,എസ് ശിവൻചിറ്റൂർ,ബാബുദാസ് ചെർപ്പുളശ്ശേരി,ബിന്ദുകൊടുവായൂർ ,ട്രഷറർ :എൽ പ്രകാശൻ