കേരള സർക്കാർ വിദ്യാകാരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുല്ലാനൂർ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

New Update
kikfbi

പുല്ലാനൂർ: കേരള സർക്കാർ വിദ്യാകാരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി 3 കോടി 90 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുല്ലാനൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി  സ്കൂളിന്റെ പുതിയ കെട്ടിടം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം എം എൽ  എ  പി. ഉബൈദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ കെ. പി. രാധികദേവി ആമുഖഭാഷണവും  പി ടി എ  പ്രസിഡന്റ് ടി. ഇബ്രാഹിം  സ്വാഗതവും പറഞ്ഞു. 

Advertisment

ഇ ടി മുഹമ്മദ് ബഷീർ എം പി ,  ടി.വി. ഇബ്രാഹിം  എം എൽ  എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്   റഫീഖ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. വിദ്യാകാരണം കോഡിനേറ്റർ   സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കാരാട്ട് അബ്ദു റഹിമാൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വ.പി. വി. മനാഫ്, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  എം. ടി. അലി, വൈസ് പ്രസിഡൻ്റ്  ഖമറുന്നീസ പടീകുത്ത്, ബ്ലോക്ക് മെമ്പർമാർ  സുബൈദ മുസ്ലിയാരകത്ത്,  പ്രകാശൻ നീണ്ടാരിങ്ങൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ   അബ്ദുറസാഖ് എന്ന നാണി ,   നവാസ് കെ. പി,   ഷീജ ശശീന്ദ്രൻ, ഹയർ സെക്കണ്ടറി ജില്ലാകോർഡിനേറ്റർ ഷാജു വി. പി, ബിപിസി  റഷിദ്‌ മാസ്റ്റർ,  മൻസൂർ എന്ന കുഞ്ഞിപ്പു(വെൽഫെയർ കമ്മിറ്റി),സഫ്‌വാൻ കെ. ടി (PTA വൈസ് പ്രസിഡൻ്റ്) ഹെഡ്‌മിസ്ട്രസ്‌  സുനിത സി , പി. എ. സലാം, കെ. പി. ഷഫീഖ്, തയ്യിൽ ഉമ്മർ, അബു പുതിയത്ത്, ഇബ്രാഹിം മാസ്റ്റർ, മഷൂദ് എൻ. എം, സ്റ്റാഫ്‌ സെക്രട്ടറി ഭാനുപ്രകാശ് ടി. വി, സ്കൂൾ ലീഡർ മുഹമ്മദ്‌ ബുജൈർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് വി. എച്ച്. എസ്. ഇ. പ്രിൻസിപ്പൽ സൈജു ഫിലിപ്പ് നന്ദി പ്രകാശനവും നടത്തി.

Advertisment