Advertisment

പൊലീസിന് തലവേദനയായി കോട്ടയം ജില്ലയിൽ മോഷണകേസുകൾ; ഹൈടെക് മോഷ്ടാക്കളുടെ എണ്ണത്തിലും വർദ്ധന

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
robbery

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ പൊലീസിന് തലവേദനയായി മാറുന്നത് മോഷണക്കേസുകളാണ്. വാഹന മോഷണം, ഭവനഭേദനം, പിടിച്ചുപറ്റി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കില്ലും മുപ്പത് ശതമാനം കേസുകൾ മാത്രമാണ് തെളിയുന്നത്.

Advertisment

 നേരത്തെ സമാനമായ കേസുകളിൽ ജയിൽവാസം അനുഭവിച്ചു കഴിഞ്ഞ് ഇറങ്ങിയ വരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കില്ലും , ഹൈടെക് മോഷ്ടാക്കളുടെ രീതിയാണ് ജില്ലയിൽ നടക്കുന്നത്. അടുത്തകാലത്ത്  ഹൈടെക് മോഷ്ടാക്കളുടെ എണ്ണത്തിലാണ് കൂടുതൽ വർദ്ധന. 

532525

 കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡിസാഫ് സംഘം മോഷ്ടാക്കളെ തേടി കറങ്ങുന്നുണ്ടെങ്കില്ലും അന്വേഷണ ഘട്ടങ്ങൾ കൃത്യമായി മോഷ്ടാക്കൾക്ക് ലഭിക്കുന്നുണ്ട് എന്നുള്ള സംശയം ബലപ്പെടുന്നു. പൊലീസ് പൊട്രോളിംഗ് കുറയുന്ന പ്രദേശങ്ങളിൽ ആണ് മോഷണം നടത്തുന്നത്.  


മോഷ്ടാക്കളെ തേടി ഇറങ്ങുന്ന പൊലീസ് ആദ്യം തെളിവിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പലതും പ്രവർത്തന രഹിതമാണ്.


 ഉത്സവകാലത്ത് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഇല്ലാത്തതും, നിലവിലുള്ള ഒഴിവുകൾ നികത്താത്തതും കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. 

5353535

എന്നിരുന്നാലും പൊലീസ് സേനയിൽ കോട്ടയം ജില്ലയിലെ ബലം അനുസരിച്ച് മോഷണക്കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നാണ് പൊലീസ് നിലപാട്.

Advertisment