തെക്കെ മഠം മൂപ്പിൽ സ്വാമിയാർക്ക് പൂവരണി അമ്പലത്തിൽ സ്വീകരണം നൽകി

New Update
976435f9-403c-49e8-b8bf-8cc8888f9232

തൃശൂർ : തെക്കെ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവനന്ദ ബ്രഹ്മാനന്ദഭൂതി അവർകൾക്ക് പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ 8 മണിക്ക് ക്ഷേത്രം മേൽശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണമ്പൂതിരി പൂർണ്ണകുംഭം നൽകി സ്വീകരണം നൽകി. 

Advertisment

8db6bdd6-b105-425a-b368-8a3e6879ac2c

തുടർന്ന് മൂപ്പിൽ സ്വാമിയാർ ക്ഷേത്രത്തിൽ പുഷ്പാഞ്ജലിയും നടത്തി. മൂപ്പിൽ സ്വാമിയാർക്ക് ആചാര വിധിപ്രകാരം വെച്ചുനമസ്കാരം ചെയ്തു. നിരവധി ഭക്തജനങ്ങൾ ആദ്യാവസാനം  പങ്കെടുത്തു. സ്വീകരണത്തിന് ക്ഷേത്രം മുതൽപിടി സജീവ്കുമാർ, ക്ഷേത്രകമ്മറ്റി കൺവീനർ , കെ എൻ  നാരായണൻ നമ്പൂതിരി, പ്രസിഡൻ്റ് സുനിൽകുമാർ വടക്കേപറമ്പിൽ, 

37e2af82-bec0-4feb-a346-4b46683e8c75

സെക്രട്ടറി രാജേഷ് ടി , അനിൽ വി നായർ, ശ്രീകുമാരൻ നായർ, സതീഷ് കല്ലകുളം, മോഹനൻ കാരമയിൽ, ജീമോൻ സിതാര, രാജേഷ് ബി  നായർ, സുരേഷ് കല്ലക്കുളം, പ്രശാന്ത് പി റ്റി , രാജേഷ് സി ഡി , സന്തോഷ്, അരുൺ, അനിൽകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി

Advertisment