സിപിഎം നേതാക്കളുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം രൂപപ്പെടണം: വെൽഫെയർ പാർട്ടി

New Update
welfare party

മലപ്പുറം: ജില്ലയെ മുൻനിർത്തിയുള്ള സിപിഎം നേതാക്കളുടെ വർഗീയ പരാമർശങ്ങൾ സമൂഹത്തിൽ വിഭജനം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ്. ഇതിനെതിരെ മലപ്പുറം ജനത ഒറ്റക്കെട്ടായി ജനകീയ പ്രതിഷേധം രൂപപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി. 2024 ഒക്ടോബറിൽ മുഖ്യമന്ത്രി ആസൂത്രിതമായി നടത്തിയ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണ് ബാലന്റെയും സജി ചെറിയാന്റെയും പ്രസ്താവനകൾ.

Advertisment

വർഗീയ പ്രസ്താവനയിലൂടെ സജി ചെറിയാൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. സ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ല. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. ബിജെപി നേതാക്കളെ മാതൃകയാക്കി ദിനംപ്രതി വർഗീയ പരാമർശങ്ങൾ നടത്തി മുസ്ലിം വിരുദ്ധ വംശീയത പടർത്തുന്നതിൽ സിപിഎം നേതാക്കളുടെ നീക്കങ്ങൾക്കെതിരെ ജില്ലയിൽ നിന്ന് ജനകീയമായ പ്രതിരോധവും മുന്നേറ്റവും രൂപപ്പെടുത്താൻ വെൽഫയർ പാർട്ടി നേതൃത്വം നൽകും.

Advertisment