ഇടുക്കി : മുരിക്കാശ്ശേരി പൂമാംകണ്ടം കടപ്പൂര് വീട്ടിൽ മത്തായി മകൻ തോമസ് (77) നിര്യാതനായി. (ഇപ്പോൾ തൊടുപുഴ കൈതക്കോട് താമസം) ഭാര്യ ചിന്നമ്മ, മൂലമറ്റം തോമാശ്ശേരി കുടുംബാംഗം.
മക്കൾ : നിമ്മി (യു കെ ), നീത കെ. തോമസ് (സെന്റ് ജോസഫ്സ് എച്ച്എസ് എസ് കരിമണ്ണൂർ) സുനു (യു കെ). മരുമക്കൾ: ലിബിൻ മാർട്ടിൻ പുതുപ്പള്ളിൽ, ഈങ്ങാപ്പുഴ കോഴിക്കോട്. രാജീവ് തോമസ് പാടത്തിൽ (അഡ്വക്കേറ്റ് തൊടുപുഴ). ഗിരീഷ് ജോസ് പുത്തേട്ട് മുരിക്കാശ്ശേരി.
മൃതദേഹം തിങ്കൾ രാവിലെ 7.30 മുതൽ 8.30 വരെ തൊടുപുഴ കൈതക്കോടുള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കുന്നതായിരിക്കും. തുടർന്ന് മൃതദേഹം മുരിക്കാശേരി പൂമാംകണ്ടത്തിലുള്ള സ്വവസതിയിൽ എത്തിക്കുന്നതും ശവസംസ്കാര ശുശ്രൂഷകൾ 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ നടത്തുന്നതാണ്.