മിൽക്ക് എ.ടി.എം ഉദ്ഘാടനം ചെയ്തു

പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപയും ക്ഷീര സഹകരണ സംഘങ്ങൾ ഗുണഭോക്തൃ വിഹിതമായി രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു.

New Update
milk atm

തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി പുഴയ്ക്കൽ, ചിറ്റിലപ്പിള്ളി ക്ഷീര സഹകരണ സംഘങ്ങളിൽ സ്ഥാപിച്ച മിൽക്ക് എ.ടി.എം മെഷീനുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവ്വഹിച്ചു.

Advertisment

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അധ്യക്ഷയായി. ക്ഷീര വികസന ഓഫീസർ സി.ജെ. ജാസ്മിൻ പദ്ധതി വിശദീകരിച്ചു.


പുഴയ്ക്കൽ ക്ഷീരസംഘം പരിസരത്തും (മുതുവറ), ചിറ്റിലപ്പിള്ളിയിലെ ക്ഷീരസംഘം ബിൽഡിങ്ങിലുമാണ് മിൽക്ക് എ.ടി.എം സ്ഥാപിച്ചത്. 


പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപയും ക്ഷീര സഹകരണ സംഘങ്ങൾ ഗുണഭോക്തൃ വിഹിതമായി രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു.

ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് 75 ശതമാനം സബ്‌സിഡിയോടെയാണ് മിൽക്ക് എ.ടി.എം മെഷീനുകൾ സ്ഥാപിച്ചത്.


ക്ഷീര കർഷകരിൽ നിന്ന് ഗുണമേന്മ ഉറപ്പുവരുത്തി സംഭരിച്ച പാലിനെ ശീതീകരിച്ച് 24 മണിക്കൂറും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സംവിധാനമാണ് മിൽക്ക് എ.ടി.എം. 


ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഈ സംരംഭം ക്ഷീര മേഖലയ്ക്ക് പുത്തൻ ഉണർവ് പകരുന്നതിനൊപ്പം വിപണന സാധ്യതകളെയും ശക്തിപ്പെടുത്തും.

പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാൻ കഴിയുന്നത് ഈ പദ്ധതിയുടെ പ്രധാന ഗുണങ്ങളിലൊന്നാണ്. ഉപഭോക്താക്കൾക്ക് പാലിന്റെ ഗുണനിലവാരം നേരിട്ട് പരിശോധിച്ച് വാങ്ങാൻ കഴിയുന്ന ഒരു സമഗ്രമായ സംവിധാനംകൂടിയാണ് മിൽക്ക് എ.ടി.എം.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം ഷാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജ്യോതി ജോസഫ്, ജെസി സാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. ബിജു, ടി.ഡി. വിൽസൺ, ആനി ജോസ്, വി.എസ്. ശിവരാമൻ, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, അടാട്ട് ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ആർ. ലത, നിഷ പ്രഭാകർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. ലേഖ, പുഴയ്ക്കൽ ക്ഷീര സംഘം പ്രസിഡന്റ് ഐ.എസ്. സുകുമാരൻ, ചിറ്റിലപ്പിള്ളി ക്ഷീര സംഘം പ്രസിഡന്റ് സി.കെ. ഷാജു, പുഴയ്ക്കൽ ക്ഷീര സംഘം സെക്രട്ടറി എ. ഡോൺ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Advertisment