New Update
/sathyam/media/media_files/2025/08/22/death-aneesh-ktm-2025-08-22-19-52-09.jpg)
കടുത്തുരുത്തി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കടുത്തുരുത്തി വാലാച്ചിറ മാപ്പിളകുന്നേല്‍ എം.ജെ. അനീഷ് (51) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടോടെ മേട്ടുംപാറ ജംഗ്ഷന് സമീപം അനീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Advertisment
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് തെള്ളകത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. സംസ്‌ക്കാരം ഇന്ന് (ശനി) മൂന്നിന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ റെജി ജോര്‍ജ്. മകന്‍-അര്‍ലിന്‍.