"വ്യാപനതാപന നില വ്യതിയാനം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും", നന്മമരം പരിസ്ഥിതി - വൃക്ഷ വ്യാപന സാംസ്കാരിക കൂട്ടായ്മ സംസ്ഥാന സമ്മേളനത്തിൽ ഡോ. ബി. പദ്മകുമാർ

author-image
കെ. നാസര്‍
New Update
53780477-17d4-487e-810d-1795ff4f22d8

ആലപ്പുഴ: അന്തരീക്ഷതാപനിലയും. അമിതമായ ചൂടും ഗുരുതതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി.പദ്മകുമാർ പറഞ്ഞു. നന്മമരം പരിസ്ഥിതി - വൃക്ഷ വ്യാപന സാംസ്കാരിക കൂട്ടായ്മ ഗ്ലോബൾ ഫൗണ്ടേഷൻ്റെ എട്ടാമത് വാർഷികത്തിൻ്റെ സംസ്ഥാന സമ്മേളനം ആലപ്പുഴ റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോക്ടർ ബി പത്മകുമാർ.  

Advertisment

പരിസ്ഥിതി വ്യതിയാനം മനസ്സിലാക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ സൈജു ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. നന്മമരം ദേശീയ കോ ഓർഡിനേറ്റർ ഷാജഹാൻ രാജധാനി ,സംസ്ഥാന കോ ഓർഡിനേറ്റർ സക്കീർ ഒതല്ലൂർ,ആരോഗ്യ വിഭാഗം കോ ഓർഡിനേറ്റർ ഡോക്ടർ എ.പി മുഹമ്മദ്, അഡ്വ. കെ.പി ശ്രീകുമാർ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ലീന മാത്യൂ,സമീർ സിദ്ധിഖി , റെജി ജോമി , നാസർ പട്ടരുമഠം , ഷീജ നൗഷാദ്, എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് സംസ്ഥാന പരിസ്ഥിതി അവാർഡ് കായങ്കുളം എം എസ് എം കോളേജിനും, സംസ്ഥാന പരിസ്ഥിതി മാധ്യമ അവാർഡ് ന്യൂസ്18 ക്യാമറമാൻ ടി.എസ് ഹരികൃഷ്ണനും, വ്യക്തിഗത പരിസ്ഥിതി സംസ്ഥാന അവാർഡ് മുരളിധരൻ പാലക്കാടിനും, ഗ്രീൻലീഗൻസി അവാർഡ് കൊല്ലം എസ് എം ഡി ചാരിറ്റബിൾ, ഐശ്വര പബ്ലിക് സ്കൂൾ ഭൂത കുളം കാളകൂട് വയനാടിനും വനിത രത്നം അവാർഡ് എ.കെ ശാരിക വടകരയ്ക്കും, നമ്മ മരം അവാർഡുകൾ ജി.വിഎച്ച് എസ് സ്കൂൾ കാഞ്ഞങ്ങാട് കാസർകോഡ്, ഗവൺമെൻ്റ് യു.പി സ്കൂൾ അക്കരപ്പാടം വൈക്കം,ഹോളി ഇൻ ഫെൻ്റ് ജീസസ് യു.പി സ്കൂൾ ഉളുന്തി മാവേലിക്കര,വാളൽ യു.പി സ്കൂൾ കോട്ടത്തറ വയനാട് എന്നിവയ്ക്കും ഡോക്ടർ ബി പത്മകുമാർ സമ്മാനിച്ചു.

നന്മമരം അവാർഡുകൾ ജനപ്രതിനിധികളായ ബബിത ജയൻ, ഷീജ നൗഷാദ്, എസ് ശ്യാംകുമാർ, ചിത്ര ഗോപാലകൃഷ്ണൻ, ശ്രീജിത്ത് പത്തിയൂർ, മൻസൂർവള്ളി കുന്നം, സുനിൽ എസ് എസ്, ജോൺ ഉളുന്തി എന്നിവർക്കും സമ്മാനിച്ചു.            

Advertisment