New Update
/sathyam/media/media_files/2026/02/04/1-2026-02-04-16-54-42.jpg)
കൊച്ചി: ട്വൻ്റി 20 പാർട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
Advertisment
രാഷ്ട്രീയ വിശദീകരണ യോഗം സൗത്ത് പനമ്പിള്ളി നഗറിലെ വെസ്റ്റൻഡ് ഓഡിറ്റോറിയത്തിൽ നടത്തി.
ട്വൻ്റി20 പാർട്ടിയുടെ വികസന മാതൃക കേരളം മുഴുവൻ നടപ്പാക്കാൻ എൻ ഡി എ മുന്നണിയുടെ ഭാഗമാകുന്നതിലൂടെ സാധിക്കുമെന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ പറഞ്ഞു.ഇരു മുന്നണികളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ട്വൻ്റി 20 പാർട്ടിയെ തകർക്കാൻ ശ്രമിച്ചപ്പോൾ ഒരു രാഷ്ട്രീയ സഖ്യം ആവശ്യമായി വന്നുവെന്ന്
അദ്ദേഹം തുടർന്നു പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോപകുമാർ.
.
നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു..
സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം
അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ ലീന സുഭാഷ്,
കൊച്ചി നിയോജക മണ്ഡലം പ്രസിഡൻ്റ് ടെനി തോമസ്,.തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡൻ്റ് ആൻ്റണി സിമേന്തി
എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us