Advertisment

കോളേജ് വിദ്യാർത്ഥികൾക്ക് ‘ടെക് പൾസ്’ ഹാക്കത്തോണുമായി യുഎൽറ്റിഎസും യുഎൽ സൈബർപാർക്കും

New Update
techpuls

കോഴിക്കോട്: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് യുഎൽ ടെക്നോളജി സൊല്യൂഷൻസും (ULTS) യുഎൽ സൈബർപാർക്കും ചേർന്ന് ‘ടെക് പൾസ്’ എന്നു പേരിൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.

Advertisment

ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമാണ് സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങൾ നടത്തുന്ന ടെക് പൾസ്. ഫെബ്രുവരി 15 മുതൽ 17 വരെ കോഴിക്കോട്ടെ യുഎൽ സൈബർപാർക്കിലാണു ഹാക്കത്തോൺ.

നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോഗിച്ചു നേരിടാൻ നൂതനാശയക്കാരായ യുവാക്കൾക്കു ലഭിക്കുന്ന വേദിയാണ് ടെക് പൾസ്. സുസ്ഥിരകൃഷി, പരിസ്ഥിതിസംരക്ഷണം, സമൂഹ നിയന്ത്രിത സംരംഭങ്ങൾ, ഫീൽഡ് ഓപ്പറേഷനുകളിലെ തൊഴിൽ ഹാജരും മനുഷ്യവിഭവപരിപാലനവും തുടങ്ങിയ രംഗങ്ങളിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ നല്ല അവസരമാണിത്. 

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതൽ സുസ്ഥിരവും സമഗ്രവും നൂതനവുമായ ഭാവിക്കായി സംഭാവന നൽകാനും പങ്കെടുക്കുന്നവർക്കാകും.

സംസ്ഥാനത്തെ എല്ലാ കോളേജിലെയും സാങ്കേതികവിദ്യാർത്ഥികൾക്കു പങ്കെടുക്കാം. അഞ്ചുപേർ അടങ്ങുന്ന ടീമുകളായാണു പങ്കെടുക്കേണ്ടത്. ഓരോ സ്ഥാപനത്തിനും ഓരോ ടീമിനെ നിർദ്ദേശിക്കാം. ഇവർ ഫെബ്രുവരി 5-നകം പ്രൊപ്പോസലുകൾ അയയ്ക്കണം.

 നിർദ്ദിഷ്ട വിഷയങ്ങളിൽ ഏതിലെങ്കിലും ആയിരിക്കണം പ്രൊപ്പോസൽ. വിദഗ്ദ്ധപരിശോധനയിലൂടെ തെരഞ്ഞെടുക്കുന്ന 15 ടീമുകൾക്കാണ് അവസരം. ഈ ടീമുകൾ തങ്ങളുടെ സാങ്കേതികമികവു വെളിവാക്കുന്ന സൊല്യൂഷനുകൾ ജൂറിക്കുമുന്നിൽ അവതരിപ്പിക്കണം. വിജയികളായ ടീമുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ സമ്മാനത്തുക വിതരണം ചെയ്യും.

Advertisment