/sathyam/media/media_files/2025/12/09/20251207_200559-2025-12-09-16-52-48.jpg)
പാലക്കാട്: കരിമ്പ നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദൈവാലയ അങ്കണത്തിൽ ഡിസംബർ 14ന് സംഘടിപ്പിക്കുന്ന ഐക്യ ക്രിസ്തുമസ് ആഘോഷം, മുന്നൊരുക്കത്തിന്റെ ഭാഗമായി സ്വാഗതസംഘം യോഗം ചേർന്നു.
കല്ലടിക്കോട്,കാഞ്ഞിക്കുളം, കരിമ്പ,തച്ചമ്പാറ,ഇരുമ്പാമുട്ടി,പാലക്കയം
പ്രദേശങ്ങളിലെ ദൈവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയിൽ പുൽക്കൂട് 2025 എന്ന പേരിലാണ് ഇരുപത്തിരണ്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുന്നത്.
രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കും.
ആദരം,അവാർഡ് ദാനം,ചികിത്സ സഹായ വിതരണം വിവിധ ദൈവാലയങ്ങളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികളും നടത്തപ്പെടുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ ഫാ.പൗലോസ് കിഴക്കനേടത്ത് അറിയിച്ചു.
റവ.ഫാദർ ചെറിയാൻ ആഞ്ഞിലിമൂട്ടിൽ യോഗത്തിൽ അധ്യക്ഷനായി. ഫാ.ജോജി വടക്കേക്കര,ഫാ.അനീഷ് ചെറുപറമ്പിൽ,ഫാ.നിലേഷ് തുരുത്തുവേലി,ഫാ.വർഗീസ് ജോൺ,ഫാ.ആകാശ് കൈലാത്ത്,ഫാ.ലാലുഓലിക്കൽ,ഫാ.ബിനു.സി.വർഗീസ്,ഫാ.ജോർജ് എബ്രഹാം,ഫാ.സാമുവേൽ വർഗീസ്,തമ്പി തോമസ്, സജീവ് ജോർജ് തുടങ്ങിയവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us