കോട്ടയം: നിർധനരായ രോഗികളുടെ ചികിത്സാ ധനസഹായത്തിനായി ഏർപ്പെടുത്തിയിട്ടുള്ള കെ.കെ. തോമസ് മെമ്മോറിയൽ എൻഡോവ്മെന്‍റ് ഉഴവൂർ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു. അന്തരിച്ച മുൻ ദ്രോണാചാര്യ ജേതാവ് പ്രൊഫസർ സണ്ണി തോമസിന്റെ പിതാവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കെ. കെ. തോമസ് എൻഡോവ്മെന്റ് പുരസ്കാരമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ 9 പേർക്കായി വിതരണം ചെയ്തത്.
ഗുരുതര രോഗ ബാധിതരായ ആളുകളെ സഹായിക്കുന്നതിനായാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം., വൈസ് പ്രസിഡന്റ് അഞ്ജു പി. ബെന്നി., ഗ്രാമപഞ്ചായത്ത് മെംബർമാരായ ബിനു ജോസ്,ഏലിയാമ്മ കുരുവിള,ജെസീന്ത പൈലി,സുരേഷ് വി.ടി, ജോണിസ്.പി.സ്റ്റീഫൻ, സിറിയക് കല്ലട , മേരി സജി,ബിൻസി അനിൽ, റിനി വിൽസൺ,സെക്രട്ടറി സുനിൽ എസ്. എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.