വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു

New Update
VTJJHJBUYJG

കോട്ടയം: വെളിയന്നൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണ പ്രർത്തനങ്ങൾ പുരോഗതിയിൽ. 30 കിടക്കകൾ ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ നിലവിലുള്ള ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ  നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Advertisment

വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് നിർമാണം. 1200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ  താഴത്തെ നിലയിൽ ഒ.പി. ബ്ലോക്കും ലാബും രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സജ്ജമാക്കും. മുകൾനിലയിൽ ഓഫീസും നഴ്സുമാർക്കുള്ള വിശ്രമമുറിയും ആണ് നിർമിക്കുന്നത്.

ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി പത്തുലക്ഷം  രൂപ ഉപയോഗിച്ചാണ്് ഒ.പി. ബ്ലോക്ക് നിർമാണം ആരംഭിച്ചത.് നിർമാണം പൂർത്തിയാകുന്ന  മുറയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 15 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിനോയ് വിശ്വം എം.പി. അനുവദിച്ച ഫണ്ട് വിനിയോഗിച്ച്  കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കിടത്തിച്ചികിത്സയ്ക്കുള്ള പുതിയ മന്ദിരം നിർമാണം പൂർത്തിയാക്കിയത്.