/sathyam/media/media_files/2026/01/21/df16ad08-9240-459e-a59b-0a495bd09bab-2026-01-21-20-57-38.jpg)
കൊച്ചി : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വറായ ജോയിന്റ് സെക്രട്ടറി ഐശ്വര്യ സിങ് എറണാകുളം ജില്ലയിലെത്തി .
സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വറായ ജോയിന്റ് സെക്രട്ടറി ഐശ്വര്യ സിങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സജീവ സഹകരണം ആവശ്യമാണെന്ന് ഒബ്‌സര്‍വര്‍ യോഗത്തില്‍ അറിയിച്ചു.
വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന് നടക്കുന്ന പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച വിലയിരുത്തൽ യോഗത്തിലുണ്ടായി. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക, സബ് കളക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us