Advertisment

ശബരിമല തീർഥാടകന്റെ വേഷത്തിൽ ആൾമാറാട്ടം നടത്തി കഞ്ചാവ് കടത്ത്; പ്രതി വലയിൽ,

കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നാണ് ഇയാൾ കഞ്ചാവ് ശേഖരിക്കുന്നത്.

New Update
WhatsApp-Image-2023-11-10-at-8.48.32-PM.jpeg

വയനാട്: മാനന്തവാടി ടൗണിലെ എക്സൈസ് പരിശോധനയിൽ നിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയാലായി. ശബരിമല തീർഥാടകന്റെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് കഞ്ചാവ് കടത്തിയത്. കൊട്ടിയൂർ സ്വദേശി ടൈറ്റസ് (41) ആണ് പ്രതി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്‌ചന്ദ്രനും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും 200 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

പ്രതി കഞ്ചാവ് വാങ്ങി ചില്ലറവിൽപ്പന നടത്തുന്നയാളാണ്. കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നാണ് ഇയാൾ കഞ്ചാവ് ശേഖരിക്കുന്നത്. പ്രിവന്റീവ് ഓഫിസർമാരായ കെ ജോണി, ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, പ്രജീഷ്, ഹാഷിം, സജീവ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

 

ganga
Advertisment