Advertisment

ഓർമകളുടെ തിരുമുറ്റത്ത് ആ പഴയ കളിക്കൂട്ടുകാര്‍ വീണ്ടും ഒത്തുകൂടി: നന്മകൾ നൽകിയും സൗഹൃദം പങ്കുവച്ചും സംഗമം അവിസ്മരണീയമാക്കി

New Update
66

മാനന്തവാടി:വിദ്യാഭ്യാസ കാലഘട്ടത്തിലെ മധുരസ്മരണകൾ പങ്കുവച്ചും  ആദ്യകാല ഗുരുനാഥന്മാരെയും സഹപാഠികളെയും കണ്ടും മിണ്ടിയും  അറ്റുപോയ സുഹൃദ് ബന്ധങ്ങൾ കൂട്ടിച്ചേർത്തുമുള്ള  

മാനന്തവാടി ഗവ :ഹൈസ്കൂളിൽ  വിദ്യാർത്ഥികളുടെ ഒത്തുചേരൽ അവിസ്മരണീയമായി.

മൂന്നര പതിറ്റാണ്ടു മുൻപുള്ള കൂട്ടുകാർ സ്കൂളിൽ എത്തിയപ്പോൾ അത് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടുചേരലായി.

Advertisment

സംഗമത്തിൽ വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്നവരെ ആദരിച്ചു.ചലച്ചിത്ര നടനും മാധ്യമ പ്രവർത്തകനുമായ എം.എ സേവ്യർ, ഇന്ത്യൻ കായിക താരം കുഞ്ഞുമോൻ കെ.ടി,കലാകാരി സുനിൽജ എ.കെ. എന്നിവരെ ആദരിച്ചു.പൂർവ അദ്ധ്യാപകരും ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നവരുമായ ജോസഫ്,ഗോപാലൻകുട്ടി, ഗോപിനാഥൻ,ഫ്രാൻസിസ്, ജോർജ്,മാത്യു,പദ്മനാഭൻ,എൽസമ്മ എന്നിവർ തങ്ങളുടെ പ്രിയപെട്ട ശിഷ്യ ഗണവുമായി സംവദിച്ചത് ഹൃദ്യമായി.

സ്നേഹ, ബഹുമാന,ആശിർവാദം അധ്യാപകർ വീണ്ടും നൽകി മൂന്നര പതിറ്റാണ്ടിന്റെഅനുഭവം പങ്കുവച്ചു. കേരളത്തിന്‌ മാതൃകയും വയനാടിന് അഭിമാനവും ആയി മാനന്തവാടി സ്കൂൾ പരിസരത്തു ഹരിത ഉദ്യാനം ആരംഭിച്ച വിദ്യാർഥികൾ പാർക്ക്‌ സന്ദർശിച്ചും അന്നവർ സ്വപ്‌നം കണ്ട ഉദ്യാനം ആസ്വദിച്ചും പങ്കുചേരൽ സന്തോഷകരമാക്കി.

വിദ്യാർത്ഥിനിയും പിന്നീട് പഞ്ചായത്ത്‌ മെമ്പർ ആയി ഉദ്യാനത്തിനു ഫണ്ട്‌ നൽകിയ ജൂലി,പോലീസ് എ സി പി കീർത്തിബാബു.കെ, പൊതുപ്രവർത്തകൻ വിനു കെ ടി, സുരേഷ് ജി.നായർ,പരിപാടിയുടെ സ്പോൺസർ അബ്ദുൽ ഗഫൂർ, ഡോ:ജോളി,റേഡിയോ ജോക്കി ആനന്ദവല്ലി,നടൻ എം.എ സേവ്യർ, കെ.ടി.കുഞ്ഞുമോൻ,മജീദ് വി.കെ വിവിധ മേഖലകളിൽ നാടിനു അഭിമാനകരമായ നേട്ടങ്ങൾ നൽകിയ വിവിധ വിദ്യാർഥികൾ എന്നിവർ സംസാരിച്ചു.

തുടർ പരിപാടികൾ അസൂത്രണം ചെയ്തു.രോഗത്താൽ പ്രയാസപ്പെടുന്ന സഹപാഠികൾക്ക്  സഹായം എത്തിക്കാൻ പദ്ധതി ആവിഷ്കരിച്ചു.വിട്ടുപിരിഞ്ഞ ഗുരുനാഥന്മാരെയും സഹപാഠികളെയും അനുസ്മരിച്ചു.

സുനിൽജ വി കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ദീർഘകാലത്തെ പരിശ്രമങ്ങൾക്കു ശേഷം പഴയ സഹപാഠികൾക്കെല്ലാം  ഒത്തുകൂടാനായതിന്റെ നിർവൃതിയിൽ വീണ്ടും കാണാമെന്ന മോഹത്തോടെ അവർ പിരിഞ്ഞു. 

Advertisment