ആത്മീയ യാത്രക്കിടയിൽ വീണു പോകാതിരിക്കാൻ ഈശോയോട് ചേർന്നു നിൽക്കണം: മാർ :പീറ്റർ കൊച്ചു പുരക്കൽ

author-image
ജോസ് ചാലക്കൽ
New Update
Peter Kochu Purakkal

മലമ്പുഴ:അപ്പത്തിന്റേയും വീഞ്ഞിന്റേയും രൂപത്തിൽ ഈശോ നമ്മിലേക്ക് വരുന്നത് നമ്മോടൊപ്പം വസിക്കാനാണ് അല്ലാതെ അതിഥിയായോ സന്ദർശകനാ േയാ അല്ലയെന്ന് പാലക്കാട് രൂപത മെത്രാൻ മാർ: പീറ്റർ കൊച്ചു പുരക്കൽ.

Advertisment

മലമ്പുഴ സെന്റ് ജൂഡ് സ് ദേവാലയത്തിലെ ഏഴു കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു മെത്രാൻ.ആത്മീയ യാത്രക്കിടയിൽ വീണു പോകാതിരിക്കാൻ നാം ഈശോയൊടൊപ്പം ചേർന്നു നിൽക്കണം. ആത്മീയ വളർച്ചക്ക് കൂദാശകളുടെ സ്വീകരണം അനിവാര്യമാണെന്നും പൂർവികർ പകർന്നു തന്ന വിശ്വാസം കൈവിടാതെ സൂക്ഷിക്കുകയും വരുംതലമുറക്ക് പകർന്നു നൽകണമെന്നും മെത്രാൻ പറഞ്ഞു.


ഇടവകയിലെത്തിയ മെത്രാനെ വികാരി ഫാ: ബിജു മുരിങ്ങക്കൂടി യിൽ,കൈകാരന്മാർ, ആദ്യ ദർബ്ബാന സ്വീകരിക്കുന്ന കുട്ടികളും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചാനയിച്ചു. തുടർന്നായിരുന്നു തിരുകർമ്മ്മങ്ങൾ. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അൾത്താര ബാലന് മെത്രാൻ പൂ നൽകി ആശംസകൾ അറിയിച്ചു.

Advertisment