New Update
/sathyam/media/media_files/2025/11/22/welfear-oparty-candi-2025-11-22-16-38-20.jpg)
മലപ്പുറം: ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷനിലേക്ക് സുഭദ്ര വണ്ടൂർ, ചങ്ങരംകുളം ഡിവിഷനിലേക്ക് ബാസിത് താനൂർ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു.
Advertisment
ചെറുകോട് സ്വദേശിനിയായ സുഭദ്ര വണ്ടൂർ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടാണ്.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ ബാസിത് താനൂർ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദം, ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ്യയിൽ നിന്ന് ബിരുദവും കംപാരിറ്റീവ് റിലീജ്യണിൽ ബിരുദാനന്തര ബിരുദവും നേടി.
കെഎംസിടി ലോ കോളേജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി. വിദ്യാർത്ഥി, യുവജന, സമര സംഘാടന രംഗത്ത് സജീവം. നിലവിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി. ഫ്രറ്റേണിറ്റി മലപ്പുറം മുൻ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us