New Update
/sathyam/media/media_files/2025/06/24/wc-sitting-2025-06-24-18-06-44.jpg)
കോട്ടയം: വനിതാ കമ്മിഷൻ കോട്ടയം ജില്ലാ അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ആകെ 90 പരാതികളാണ് പരിഗണനയ്ക്കുവന്നത്.
Advertisment
ഒരെണ്ണത്തിൽ ജാഗ്രതാ സമിതിയുടെ റിപ്പോർട്ട് തേടി. 76 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. ഒരു പുതിയ പരാതി പരിഗണിക്കുകയും മറ്റൊരു പരാതിയിൽ കൗൺസിലിങ്ങിന് നിർദേശിക്കുകയും ചെയ്തു. അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, കൗൺസലർമാരായ ബിന്റുമോൾ കെ. ജോസഫ്, എ. സായുജ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us