ടെക്നോപാര്‍ക്കിലെ വനിതാദിനാഘോഷം മാര്‍ച്ച് അഞ്ചിന് വനിതാ ടെക്കികള്‍ക്കായി രാത്രി നടത്തം

New Update
kazhakkoottam technopark
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ സംഘടനയായ പ്രതിധ്വനിയുടെ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വനിതാ ടെക്കികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മാര്‍ച്ച് അഞ്ചിന് 'രാത്രി നടത്തം' സംഘടിപ്പിക്കുന്നു.
Advertisment


അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് 'ഷി ഓണ്‍സ് ദി നൈറ്റ്' എന്ന പേരിലാണ് പരിപാടി. സംസ്ഥാന വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ചാണ് പ്രതിധ്വനി പരിപാടി സംഘടിപ്പിക്കുന്നത്.

വൈകുന്നേരം 6:30 ന് കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന നടത്തം ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ ആംഫിതിയേറ്ററില്‍ അവസാനിക്കും. തുടര്‍ന്ന് വിവിധ വിനോദ-സംഗീത പരിപാടികള്‍ക്ക് ആംഫിതിയേറ്റര്‍ വേദിയാകും.

മാര്‍ച്ച് 8 നാണ് അന്താരാഷ്ട്ര വനിതാ ദിനം. 2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ പ്രമേയം 'നേട്ടത്തിനായി നല്‍കുക' എന്നതാണ്.

രജിസ്ട്രേഷന്: https://forms.gle/xvNaakCnQFUNXS537

കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക: ജിഷ (6238735626), സെല്‍മ (7012581385).

Advertisment