വനിത ദിനം ആഘോഷിച്ചു

author-image
കെ. നാസര്‍
New Update
818c0a98-777f-4279-88ce-ebb677c6243a

വ്യാപാരി വ്യവസായി ഏകോചന സമിതി ടൗൺ വനിത യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത ദിനാചരണം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. മദർ സുപ്പീരിയർ സിസ്റ്റർ കരോളിൻ. സിസ്റ്റർ മേഴ്സി, ഷഫ്ന റെജിത്ത്.ലക്ഷ്മി, ജാസ്മിൻ എന്നിവർ സമീപം

ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റിൻ്റെ യും, കൈചൂണ്ടി യൂണിറ്റ് വനിതാ വിംഗിൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ കലവൂർ സ്നേഹഭവനിൽ വനിതാദിനം ആഘോഷിച്ചു

Advertisment

മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കമ്മിറ്റി പാലിയേറ്റീവ് പരിചരണത്തിന് നൽകുന്ന ഐ.സി. യു ബെഡ്ഡുകളുടെ വിതരണം വാർഡ് മെമ്പർ ചന്ദ്രബാബു നിർവഹിച്ചു. സ്നേഹഭവനിലെ 42 താമസകാർക്ക് പുതുവസ്ത്രവും ഭക്ഷണവും നൽകി.

സ്ഥാപനത്തിലെ മദർ സുപ്പീരിയർ, സിസ്റ്റർ കരോളിൻ, സിസ്റ്റർ മേഴ്സി,സേഷ്യൽ വർക്കേഴ്സ് എന്നിവരെ ആദരിച്ചു. പ്രസിഡൻ്റ് ഷഫ്ന റെജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജാസ്മിൻ, സെക്രട്ടറി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു

Advertisment