"ലഹരിക്കെതിരെ യുവത" - മൊറയൂർ വിഎച്ച് എം ഹയർ സെക്കൻഡറി സ്കൂളിലെ സമ്മർ വെക്കേഷൻ സ്പോർട്സ് ക്യാമ്പിന് തുടക്കം

New Update
kik off


മൊറയൂർ : വി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ മൊറയൂരിൽ ലഹരിക്കെതിരെ യുവത എന്ന പ്രമേയത്തിൽ സമ്മർ വെക്കേഷൻ സ്പോർട്സ് ക്യാമ്പിന് തുടക്കമായി. മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനീറ പൊറ്റമ്മൽ ക്യാമ്പിന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ  ഡി ശ്രീകാന്ത് സ്വാഗതം ആശംസിച്ചു.കൊണ്ടോട്ടി മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സ്കൂളിൻറെ പിടിഎ പ്രസിഡണ്ട് കൂടിയായ  മുഹിയുദ്ധീൻ അലി അധ്യക്ഷത പരിപാടിക്ക് വഹിച്ചു.

Advertisment

ഫുട്ബോൾ,വോളിബോൾ, വുഷു, കരാട്ടെ, അത്‌ലറ്റിക്സ്, ഹാൻഡ് ബോൾ, കളരിപ്പയറ്റ് തുടങ്ങിയ ഇനങ്ങളിലാണ് സമ്മർ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിലെ മുഖ്യാതിഥിയൂം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നാഷണൽ ഗെയിംസ് ഗോൾഡ് മെഡൽ വിന്നറുമായ ഫാരിസാ റഹ്മയെ സ്കൂൾ മാനേജർ കുഞ്ഞുട്ടി കോടിതൊടി ആദരിച്ചു.


വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് കിറ്റ് മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ജലീൽ മുണ്ടോടാൻ വിതരണം ചെയ്തു. ചടങ്ങിൽ മിഷൻ സോക്കർ അക്കാദമി ഫൗണ്ടറും മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയൂടെ കോച്ചുമായ   സി ടി അജ്മലിനെ പിടിഎ അംഗം അജ്മൽ ആനത്താൻ ആദരിച്ചു. ചടങ്ങിൽ നാഷണൽ ഗെയിംസ് ഗോൾഡ് മെഡൽ വിന്നർ ഫാരിസാ റഹ്മാ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

kikk offf

ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശങ്ങളും കളിക്കളങ്ങളുടെ ആവശ്യകതയും ഊന്നിപ്പിടിച്ച് മൊറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനീസ് ബാബു, ചന്ദ്രൻ ബാബു, പി കെ സുലൈഖ, റഹ്മത്ത് തുടങ്ങിയവരും പിടിയാംഗം എ കെ മുജീബ്, ഹരീന്ദ്രൻ ബാബു, തുടങ്ങിയവരും സമീപപ്രദേശങ്ങളിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളായി ടാസ്ക് മുസ്ലിയാരങ്ങാടിയുടെ പ്രതിനിധികൾ  താജുദ്ദീൻ,ഫൗസാൻ എന്നിവരും  വിൻവേ മോങ്ങം ക്ലബ്ബിൻറെ പ്രതിനിധിയായി വഹീബ് സി കെ നിസാർ കെ എന്നിവരും, റിയൽ പോത്തുവട്ടിപ്പാറ ക്ലബ്ബിൻറെ പ്രതിനിധിയായി റഫീക്കും, വിസ്മയം ക്ലബ്ബ് മോങ്ങത്തിന്റെ പ്രതിനിധിയായി നവാസ്,നാസിം എന്നിവരും Mec 7 ഹെൽത്ത് ക്ലബ്ബിൻറെ പ്രതിനിധിയായി ഷറഫുദ്ദീൻ കൈനോട്ടും സംസാരിച്ചു.

അധ്യാപകരായ കോശി തരകൻ, സൈദ് മുഹമ്മദ് പി, സുമേഷ് എംപി, സി ടി ഹനീഫ, ഇജാസ് അക്ബർ, ഇർഷാദ് അലി,അനീഖ്, ഫാസിൽ, സദക്കത്തുള്ള പി കെ, ഹഫീസ് റഹ്മാൻ, ഫർഷാദ് അലി, സ്റ്റെഫിൻ, മഷ്ബൂബ്, ഡേവിസ്, ജൗഹർ, ദിവ്യ, നീതു തുടങ്ങിയവർ പങ്കെടുത്തു

Advertisment