/sathyam/media/media_files/2026/02/14/633516579_3338621029628169_1436650552469593595_n-2026-02-14-21-42-00.jpg)
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ മണ്ണ് മാഫിയ - ഉദ്യോഗസ്ഥ അവിശുദ്ധ ബന്ധത്തിനെതിരെ യുവമോർച്ചയും ബി ജെ പിയും സമര രംഗത്താണ്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ
"മണ്ണ് മാഫിയ - പോലീസ് കൂട്ട് കെട്ടിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി . , വളരെ നല്ല കാര്യമാണ്.
വനവും മണ്ണും പരിസ്ഥിതിയും പാറയും ജലാശയങ്ങളും മനുഷ്യ ജീവനും വന്യമൃഗങ്ങളും ഒക്കെ സംരക്ഷിക്കപ്പെടുക തന്നെ വേണം , പോലീസിനും ഇടത് സർക്കാരിനും ഒക്കെ പാറ - മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആർക്കാണ് അറിയാത്തത് .
യുവമോർച്ചക്കാരും ബി ജെ പിക്കാരും പാറ ക്വാറികൾക്കെതിരെയും ഇങ്ങനെ സമരത്തിനിറങ്ങിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ ? എന്നെങ്കിലും സമരത്തിനിറങ്ങിയാൽ പഴയ ഒരു ക്വാറി മുതലാളിയുടെ നേതൃത്വത്തിൽ വേണം ആ സമരവും നടത്താൻ . ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പഴയ കുന്നുമ്മേൽ പഞ്ചായത്തിൽ നടന്ന പബ്ലിക് ഹിയറിംഗിൽ ക്വാറിക്കും ക്രഷറിനും ഗ്രാനൈറ്റ്സിനും ഒക്കെ എതിരെ പ്രസംഗിച്ച ബി ജെ പി നേതാക്കൾ രസീത് കൊടുത്തും കൊടുക്കാതെയും ഒക്കെ പണപ്പിരിവ് നടത്തിക്കാണുമല്ലോ ? അവർക്ക് അല്ലെങ്കിൽ ബി ജെ പി ക്കാർക്ക് മൈത്രി ഗ്രാനൈറ്റ്സ് അറിയാമായിരിക്കും അല്ലേ ? പഴയകുന്നുമ്മൽ പഞ്ചായത്തിലെ രാജാ രവി വർമ്മ കമ്യൂണിറ്റി ഹാളിൽ നടന്ന പബ്ലിക് ഹിയറിങ്ങ് ഓർമ്മയുണ്ടാകേണ്ടതാണ്.
കരവാരം പഞ്ചായത്തിലെ ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് ഇപ്പോഴും ക്വാറി ക്രഷർ അസോസിയേഷൻ്റെ ഭാരവാഹിത്വം ഉപേക്ഷിച്ചോ എന്ന് കൂടി അന്വേഷിക്കണം , ആ നേതാവ് ഇപ്പോൾ ആറ്റിങ്ങൽ കേന്ദ്രമാക്കി എന്നാണ് അറിവ് . മണ്ണും പാറയും വയലും വനവും ഒക്കെ സംരക്ഷിക്കപ്പെടുക തന്നെ വേണം , മൈത്രിയുടെ കാര്യം ബി ജെ പി ക്കാർ മറക്കരുത് , മണ്ണ് മാഫിയ ആയാലും പാറ മാഫിയ ആയാലും സമര രംഗത്ത് ഉണ്ടാകണം , കിളിമാനൂരിലെ തമ്പുരാട്ടി പാറ ആയാലും ആരവല്ലി പർവ്വത നിര ആയാലും സംരക്ഷിക്കപ്പെട്ടേ മതിയാകൂ , അനധികൃത ഇടപാടുകൾ ഉണ്ടെങ്കിൽ മണ്ണ് മാഫിയക്കെതിരായ സമരം നയിക്കുന്ന ക്വാറി മുതലാളി ക്വാറി മാഫിയക്കെതിരെയും സമരം നയിക്കട്ടേ .. അനധികൃത ഇടപെടലുകളും വഴിവിട്ട ബന്ധങ്ങളും ജനങ്ങളെ ദ്രോഹിക്കുന്നതും ഉദ്യോഗസ്ഥ - മാഫിയ ഈ പാടുകളും ഒക്കെ ചോദ്യം ചെയ്യപെടുക തന്നെ വേണം . ജനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങൾക്കും അഭിവാദ്യങ്ങൾ ...
മണ്ണ് മാഫിയക്കെതിരെ മാത്രമല്ല , പാറ മാഫിയക്കെതിരെയും പോരാടണം .
അതാണ് ഹീറോയിസം "
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us