ലക്നോ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.മറ്റ് സംസ്ഥാനങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ തൊഴിലാളികളെയാണ് മടക്കിക്കൊണ്ടുവരിക. ഇത്തരം തൊഴിലാളികളുടെ പട്ടിക തയാറാക്കാന്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു.
/sathyam/media/post_attachments/mOIarV8cURRu95pWAoSf.jpg)
തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദശിച്ചു. അവരെ എങ്ങനെ സംസ്ഥാന അതിര്‍ത്തികളില്‍ എത്തിക്കുമെന്നും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്നും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ശുചിത്വവല്ക്കരിക്കുന്നതിനെക്കുറിച്ചും ഭക്ഷണം എങ്ങനെ നല്‍കുമെന്നതിനെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ടെന്നും അവാനിഷ് അവസ്തി കൂട്ടിച്ചേര്‍ത്തു.