Advertisment

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്നുവരെ നീട്ടി; എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

New Update

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. സംസ്ഥാനത്ത് എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

Advertisment

publive-image

നേരത്തെ കോവിഡ് അതിതീവ്രവ്യാപനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് മാത്രമെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാല്‍ ഇനി എല്ലാ സംസ്ഥാനത്തുനിന്നുള്ളവര്‍ക്കും ഇത് ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 46,781പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 58,805പേര്‍ രോഗമുക്തരായി. 816പേര്‍ മരിച്ചു.

5,46,129പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 52,26,710പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 78,007പേരാണ് ആകെ മരിച്ചത്. 46,00196പേരാണ് ആകെ രോഗമമുക്തരായത്.

lock down
Advertisment