ലോ​ക്ക്ഡൗ​ണി​ല്‍ സമയം പോകാനായി ചട്ടംലംഘിച്ച് ചീട്ടുകളി; 24 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

New Update

വിജയവാഡ: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ ചീ​ട്ടു​ക​ളി​ച്ച 24 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ലാ​ണ് സം​ഭ​വം. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് വെ​റു​തെ​യിരിക്കുന്നതിനിടെ ചീട്ടുകളിച്ച ലോ​റി ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Advertisment

publive-image

വി​ജ​യ​വാ​ഡ​യി​ല്‍ മ​റ്റൊ​രു സ്ഥ​ല​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​ര്‍ ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് 15 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ചു. ഈ ​സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 40 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ല്‍ ഒ​ന്നാ​ണ് വി​ജ​യ​വാ​ഡ. 100ല്‍ ​അ​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

lockdown chettukali
Advertisment