ദേശീയം

ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്ര മുറ്റത്ത് വിവാഹം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്

നാഷണല്‍ ഡസ്ക്
Monday, June 21, 2021

മംഗളൂരു: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ക്ഷേത്രപരിസരത്ത് വിവാഹചടങ്ങ് സംഘിപ്പിച്ചവര്‍ക്കെതിരെ മംഗളൂരു പൊലീസ് കേസെടുത്തു . കഴിഞ്ഞ ദിവസം ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം നടന്നത്. മംഗളൂരു പൊലീസും മംഗളൂരു സിറ്റി കോർപ്പറേഷൻ അധികൃതരും നടത്തിയ പരിശോധനക്കിടെയാണ് ലംഘനം കണ്ടെത്തിയത്.

കൊവിഡ് വ്യാപനം മൂലം മംഗളൂരുവില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍‌ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്‍റെ ഓഡിറ്റോറിയത്തില്‍ നാല് വിവാഹ ചടങ്ങുകള്‍ ഒരു ദിവസം നടന്നത്.

ജില്ലാഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃരെത്തി തടയുകയായിരുന്നു. വിവാഹ ചടങ്ങ് നടത്തിയവര്‍ക്കെതിരെ കർണാടക പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

×