ലോക്ഡൗണ്‍: ​ തമിഴ്​നാട്ടില്‍ അഞ്ചു നഗരങ്ങള്‍ 29 വരെ അടച്ചിടും;ഭക്ഷ്യസാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രം ലഭിക്കും

New Update

ചെന്നൈ: തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 26 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച്‌​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , സേലം എന്നീ അഞ്ച് നഗരങ്ങളിലാണ്​ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്​. ഭക്ഷ്യസാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രമാണ്​ ലഭിക്കുക. ഗതാഗതവും പൂര്‍ണമായും വിലക്കി.

Advertisment

publive-image

ചെന്നൈ, മധുരെ, കോയമ്പത്തൂര്‍ നഗരങ്ങളില്‍ ഏപ്രില്‍ 26 വൈകീട്ട്​ ആറു മുതല്‍ 29 വരെയാണ്​ അടച്ചിടുക. തിരിപ്പൂരിലും സേലത്തും 26 മുതല്‍ 28 വരെയും അടച്ചിടും. ചെന്നൈയില്‍ 400 ലേറെ പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കോയമ്പത്തൂരില്‍ 134 ഉം തിരുപ്പൂരില്‍ 110ഉം കോവിഡ്​ ​ബാധിതരാണുള്ളതാണ്​.

ആശുപത്രികള്‍, മെഡിക്കല്‍ സ്​റ്റോറുകള്‍, അമ്മ കാന്‍റീനുകളും തുറന്നു പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ സാമൂഹിക അടുക്കളകള്‍, ഭിന്ന​ശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും സേവനം നല്‍കുന്ന സംഘടനകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.

ഭക്ഷ്യവസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചവരെ തുറക്കാം. ഹോട്ടലുകള്‍ക്ക്​ ഹോം ഡെലിവറി നടത്താന്‍ മാത്രമാണ്​ അനുമതി.കോവിഡ്​ വ്യാപന മേഖലകളിലേക്ക്​ പ്രവേശനം അനുവദിക്കില്ല. ലോക്ക്​ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു.

lockdown tamil nadu
Advertisment