വെട്ടുകിളികള്‍ വിമാനങ്ങളുടെ ലാന്‍ഡിംഗിനും ടേക്കോഫിനും ഭീഷണിയെന്ന് ഡിജിസിഎ

നാഷണല്‍ ഡസ്ക്
Friday, May 29, 2020

ന്യൂഡല്‍ഹി: വെട്ടുകിളികള്‍ വിമാനങ്ങളുടെ ലാന്‍ഡിംഗിനും ടേക്കോഫിനും ഭീഷണിയാണെന്ന് ഡിജിസിഎയുടെ മുന്നറിയിപ്പ്.

വെട്ടുകിളി സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പൈലറ്റുമാരെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. അത്തരം സാഹചര്യങ്ങളില്‍ ലാന്‍ഡിംഗും ടേക്കോഫും ഒഴിവാക്കുന്നതാണ് അഭികാമ്യം.

വെട്ടുകിളികള്‍ക്ക് ഇടയിലൂടെ പറക്കുന്നതിലൂടെ വിമാനത്തിന്റെ സെന്‍സറുകള്‍ക്കും മറ്റ് ഭാഗങ്ങള്‍ക്കും തകരാറുണ്ടായേക്കാം. വിമാനത്തിലെ എന്‍ജിനിലും എയര്‍ കണ്ടീഷന്‍ സംവിധാനത്തിലും വെട്ടുകിളികള്‍ കയറാന്‍ സാധ്യതയുണ്ടെന്ന് ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

×