Advertisment

അയർലണ്ടിൽ നിന്നും ആലപ്പുഴയിലൊരു സ്‌നേഹവീട്

author-image
രാജു കുന്നക്കാട്ട്
Updated On
New Update

ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ ഒന്നുമില്ലാതെ കഴിഞ്ഞ പ്രളയകാലത്ത് വിറങ്ങലിച്ചുനിന്ന ഒരു കുടുംബത്തിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുകയാണ് ലൂക്കൻ മലയാളി ക്ലബ്‌. കമ്മിറ്റി തീരുമാന പ്രകാരം ക്ലബ്‌ ഭാരവാഹികളായ റോയി പേരയിലും, റെജി കുര്യനും ആലപ്പുഴ ജില്ലാ കളക്ടറുമായും വിവിധ ജനപ്രതിനിധികളുമായും ചർച്ച നടത്തി കളക്ടറുടെ നിർദേശപ്രകാരമാണ് 6 ലക്ഷം രൂപ മുടക്കിൽ വീടിന്റെ നിർമ്മാണത്തിന് രൂപരേഖയായത്‌.

Advertisment

publive-image

ആലപ്പുഴ മംഗലം വാർഡ്‌ കണ്ടത്തിൽ ഷാജിയും ഭാര്യ ഗീതയും ഭിന്ന ശേഷിക്കാരനായ ഒരു കുട്ടിയുൾപ്പെടെ മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത് അനേകം വർഷങ്ങളായി ചെറിയ പലകകൾ കൊണ്ടും ഫ്ലെക്സ് ബോർഡ്‌ കൊണ്ടും നിർമ്മിച്ച ചോർന്നൊലിക്കുന്ന ഒരു കൂരയിലാണ് ഈ കുടുംബം താമസിക്കുന്നത് . രണ്ട്‌ കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ് എന്നിവയുള്ള വീടിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്‌ സംസ്ഥാന നിർമ്മിതി കേന്ദ്ര/കുടുംബശ്രീ ആണ് . ലൂക്കൻ മലയാളി ക്ലബ്‌ കഴിഞ്ഞ പ്രളയംകാലത്ത്‌ സമാഹരിച്ചതും പലരും വാഗ്‌ദാനം ചെയ്തതുമുൾപ്പെടെ ഏകദേശം 3.5 ലക്ഷത്തോളം രൂപയാണ്‌ ആകെ കൈമുതൽ. സെപ്റ്റംബർ 14 ലെ ഓണാഘോഷത്തോടനുബന്ധിച്ച് ബാക്കി തുക കൂടി കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ക്ലബ്‌ അംഗങ്ങൾ.

ആശ്വാസത്തിന്റെ ശീതള തെന്നലുമായി ലൂക്കൻ ക്ലബിന്റെ തേരോട്ടം തുടരുമ്പോൾ സുമനസ്സുകളുടെ സഹായം സഫലമീ യാത്രയിൽ ഉണ്ടാകും എന്ന് വിശ്വാസത്തിലാണ് ക്ലബ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുടിയിരിക്കലും സെക്രട്ടറി ജയൻ തോമസും മറ്റ് ഭാരവാഹികളും. സേവനരംഗത്ത് നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ലൂക്കൻ ക്ലബ്‌, കഴിഞ്ഞ രണ്ടുമാസമായി സജി മുണ്ടക്കൽ ചെയർമാനായ 'എന്റെ ഗ്രാമം' ചാരിറ്റി ട്രസ്റ്റുമായി കൈകോർത്ത്‌ കോട്ടയം മെഡിക്കൽ കോളേജിൽ മാസത്തിലൊരിക്കൽ 3000 നിർധന രോഗികൾക്ക്‌ ഉച്ചഭക്ഷണവും നൽകി വരുന്നു. ഈ പദ്ധതികളുമായി സഹകരിക്കാനാഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ബിനോയ്‌ കുടിയിരിക്കൽ :0899565636.റോയി പേരയിൽ :0876694782 റെജി കുര്യൻ :0877788120

Advertisment