‘ആര്‍എസ്എസിന്റെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന പോലെ’; രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി

New Update

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ക്രിസ്ത്യന്‍ വിഭാഗത്തെ ആര്‍എസ്എസ് പക്ഷത്ത് ചേര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ആര്‍എസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയാണെന്ന് എംഎ ബേബി തുറന്നടിച്ചു.

Advertisment

publive-image

മുസ്ലീം വിരോധത്തിലൂടെ ഹിന്ദുക്കളെ പാട്ടിലാക്കാന്‍ പറ്റാതെ വന്നിടത്ത് ക്രിസത്യാനികളെ ചൂണ്ടയിടാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അത് എന്നാല്‍ അതിനുള്ള വെള്ളം അങ്ങ് വാങ്ങിവെച്ചേര് എന്നും എംഎ ബേബി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

നൂറ്റാണ്ടുകളായി സ്വന്തമായ അസ്തിത്വമുള്ള കേരളത്തിലെ ക്രിസ്തീയവിശ്വാസികള്‍ ഇതിനെക്കാളും വലിയ ആക്രമണങ്ങളെ അതിജീവിച്ചിട്ടുണ്ട്, ഇതിനെക്കാളും വലിയ പറ്റിപ്പുകളെ മനസ്സിലാക്കിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു.

ആര്‍ എസ് എസ് മാലാഖാവേഷത്തില്‍ വന്നാലും കാക്കി നിക്കറും പരമതവിദ്വേഷം ബലം നല്കുന്ന മുളവടിയും അവര്‍ക്ക് കാണാനാവുവെന്നം നാലഞ്ച് ക്രിസ്ത്യന്‍ വര്‍ഗീയവാദികളെക്കണ്ട് ആര്‍ എസ് എസ് മനപ്പായസമുണ്ണേണ്ടതില്ലെന്നും എംഎ ബേബി പറഞ്ഞു.

ma baby speaks ma baby
Advertisment