വൈറലായി മധുരരാജയുടെ ലൊക്കേഷൻ വീഡിയോ

ഫിലിം ഡസ്ക്
Thursday, April 18, 2019

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം നിർവഹിച്ച പുതിയ ചിത്രമാണ് മധുരരാജ. ചിത്രത്തിലെ ഒരു ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുട്ടികൾക്കൊപ്പം മമ്മൂട്ടി ഡാൻസ് ചെയ്യന്ന വീഡിയോയാണ് വൈറലാകുന്നത്.

സംവിധായകൻ വൈശാഖിന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ”മമ്മൂക്ക കുട്ടികളുടെ കൂടെ നൃത്തം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട് ആരാണ് ഇളയതെന്ന്” എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയയും ചിത്രത്തിലെത്തുന്നുണ്ട്. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ്, സണ്ണി ലിയോൺ തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.

×