അവിഹിതം ഉണ്ടെന്ന് സംശയം; മധ്യപ്രദേശില്‍ 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി

New Update

ഭോപ്പാല്‍: മറ്റൊരാളുമായി ഭാര്യക്ക് അടുപ്പമുണ്ടെന്ന് സംശയിച്ച് 32കാരന്‍ അവരുടെ കൈയും കാലും വെട്ടിമാറ്റി. . ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതിയുടെ വലതുകൈയും വലതുപാദവുമാണ് വെട്ടിമാറ്റിയത്. ഭര്‍ത്താവ് പ്രീതം സിങ് സിസോദിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

Advertisment

publive-image

ഭാര്യ സംഗീത ഇന്‍ഡോറിലെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. അവധി ദിവസങ്ങളില്‍ മാത്രമാണ് സംഗീത വീട്ടില്‍ വരാറ്.രാത്രിയില്‍ മദ്യപിച്ച്‌ വീട്ടില്‍ എത്തിയ പ്രീതം യുവതിയെ ആക്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു.

സംഗീതയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ പ്രീതത്തെ അറസ്റ്റ് ചെയ്തു.

madhyapradesh
Advertisment