മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​പി ന​ന്ദ​കു​മാ​ര്‍ സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

നാഷണല്‍ ഡസ്ക്
Tuesday, March 2, 2021

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ഡ്വ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി ന​ന്ദ​കു​മാ​ര്‍ സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ മെ​ദാ​ന്ത ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ളാ​യി വെന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ന്ദ​കു​മാ​റി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.

നേ​ര​ത്തെ, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ന​ന്ദ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​ര്‍ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

×